കാസര്‍കോട്: നീലേശ്വരം, ചായ്യോത്ത് നിന്നു കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിനാനൂര്‍ വില്ലേജിലെ ചായ്യോത്തെ ഷെമിന (26)യെയും മൂന്നു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെയുമാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിനും ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്കും ഇടയിലുള്ള സമയത്താണ് യുവതിയെയും മക്കളെയും കാണാതായതെന്നു ഭര്‍തൃമാതാവ് കെ പി നസീമത്ത് നീലേശ്വരം പൊലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയെയും കുട്ടികളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
