കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ എക്‌സൈസ്-പൊലീസ് സംയുക്ത പരിശോധന നടത്തി. കറന്തക്കാട്ടെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ച മദ്യം പിടികൂടി. 8.64 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യമാണ് കണ്ടെടുത്തത്. അതേസമയം സൂക്ഷിച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശ്, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെഎസ് പ്രശോഭ്, ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രകാശ്, കാസര്‍കോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരായ സി.കെ.വി സുരേഷ്, പ്രമോദ് കുമാര്‍, സുധീന്ദ്രന്‍ എം.വി, രജ്ഞിത്, ജിതേന്ദ്രന്‍, മോഹനകുമാര്‍, ഷിജിത്, രാജേഷ്, നിധീഷ്, ശ്യാംജിത്, റീന, സ്വാതി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
