കാസർകോട്: വില്പനക്കായി എത്തിച്ച കർണാടക നിർമിത മദ്യവുമായി യുവാവ് എക്സ്സൈസിന്റെ പിടിയിലായി. പനയാൽ നെല്ലിയടുക്കം സ്വദേശി ജെ ജഗദീഷ (39) ആണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃ ത്വത്തിൽ ബാര എരോലിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. യുവാവിന്റെ കൈവശം 7.56 ലിറ്റർ കർണാടക മദ്യം കണ്ടെത്തിയിരുന്നു. കേസ് രേഖകളും തൊണ്ടിയും പ്രതിയെയും തുടർ നടപടിക്കായി ഹോസ്ദുർഗ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. അസി.എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്)ശ്രീനിവാസൻ പത്തിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ പ്രമോദ് കുമാർ, സി കെ വി സുരേഷ്, അജീഷ് സി, മഞ്ചുനാഥൻ, രാജേഷ് എന്നിവരാണ് പരിശോധനക്ക് എത്തിയത്.
