കാസര്‍കോട്: നെതര്‍ലാന്റ് വിസ വാഗ്ദാനം ചെയ്ത് മടിക്കൈ സ്വദേശിയില്‍ നിന്നു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മടിക്കൈ, എരിക്കുളം, നാരയിലെ വലിയതടം ഹൗസില്‍ വി ടി ഗിരീഷിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആലപ്പുഴ, കണ്ണംകുഴി, ലക്ഷ്മി സദനത്തില്‍ രാജേന്ദ്രന്‍പിള്ള തങ്കപ്പനെതിരെയാണ് കേസെടുത്തത്. 2023 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നെതര്‍ലാന്റ് വിസ വാഗ്ദാനം ചെയ്ത് ലക്ഷം രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റുകയായിരുന്നുവെന്നു കേസില്‍ പറയുന്നു.
