സ്വാതന്ത്ര്യ ദിനം; നാടിന് ആഘോഷ ദിനം

കാസര്‍കോട്: രാജ്യത്തിന്റെ 79ാം സ്വാതന്ത്യദിനം ജില്ലയില്‍ വിപുലമായ ആഘോഷം നടക്കുന്നു. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അഭിവാദ്യം സ്വീകരിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് സത്യനാരായണ ബളേരിയെ ചടങ്ങില്‍ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് എ കെ എം അഷറഫ് സി എച്ച് കുഞ്ഞമ്പു ഈ ചന്ദ്രശേഖരന്‍ എം രാജഗോപാലന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, എഡിഎം പി അഖില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു
സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി പരേഡില്‍ 19 പ്ലറ്റൂണുകള്‍ അണി നിരന്നു. എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് നിയന്ത്രിച്ചു. ജില്ലാ സായുധ റിസര്‍വ് പൊലീസ്, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്സൈസ് എന്നീ പ്ലാറ്റുണുകളും ഇരിയണ്ണി ഗവ വോക്കഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറിസ്‌കൂള്‍, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഉദിനൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പൊലീസ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാറടുക്ക ഗവ.വോക്കഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയ ബാന്‍ഡ് സെറ്റ്, ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ബാന്‍ഡ് സെറ്റ് എന്നീ പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page