പാലക്കാട്: വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പാടേ തകര്‍ന്നു. ബിജുക്കുട്ടനും കാര്‍ ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ഇരുവരും ചികിത്സ തേടി. ആട് 3 ലൊക്കേഷനില്‍ നിന്ന് ബിജുക്കുട്ടനും ഡ്രൈവറും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് താരം കൂടുതലായി അവതരിപ്പിക്കുന്നത്. ഛോട്ടാ മുംബൈ, ഗോദ, ആന്‍മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
