കാസര്‍കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി പരാതി. പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. പ്രശാന്ത് എന്നയാളെയാണ് അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. കാസര്‍കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 30 കാരിയാണ് പരാതിക്കാരി. പിന്നാലെ നടക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിട്ടും പിന്നാലെ നടത്തം തുടരുന്നതിനാലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.
