കാഞ്ഞങ്ങാട്: മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മീയ-വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മഹല്ലു കമ്മിറ്റികള്‍ സജ്ജരാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ വഖഫ് സെല്‍ ചെയര്‍മാന്‍ എ.പി.പി.കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു. മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്തോടൊപ്പം സഞ്ചരിക്കാന്‍ വഖഫ്, മസ്‌ലഹത്ത്, പ്രീ മാരിറ്റല്‍-പാരന്റിങ്ങ് കോഴ്‌സുകള്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം. മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ഖുബ സംഗമം കാലിച്ചാ നടുക്കത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ നടത്തുന്ന മഹല്ലു ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മഹല്ല് കമ്മിറ്റികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഒടയന്‍ചാല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹുദവി, കെ.എം അബ്ദുള്‍ റഹിമാന്‍, കെ.ബി. കുട്ടി ഹാജി, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, സംയുക്ത ജമാഅത്ത് സെക്രട്ടറി മാരായ കെ.കെ.അബ്ദുള്‍ റഹിമാന്‍ പാണത്തൂര്‍, താജുദ്ധീന്‍ കമ്മാടം, മുസ്തഫ തായന്നൂര്‍, എം.കെ ഹസൈനാര്‍, സി.കെ ഉമ്മര്‍ ഹാജി, ബി.എസ് അബ്ദുള്ള, സുബൈര്‍ അട്ടേങ്ങാനം, ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ അസീസ്, സെക്രട്ടറി അബൂബക്കര്‍, ഫാറൂഖ് ഫൈസി പ്രസംഗിച്ചു.
