കാസര്‍കോട്: വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷണവില വര്‍ധിപ്പിക്കേണ്ടിവരുമെന്നു ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മുന്നറിയിച്ചു.
വെളിച്ചെണ്ണ, തേങ്ങ, ബിരിയാണി അരി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടയണമെന്നും അക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു അസോസിയേഷന്‍ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഉറവിട മാലിന്യ സംസ്‌ക്കരണത്തിനു പൊതു സംവിധാനം ഏര്‍പ്പെടുത്തുക, അനധികൃത -സമാന്തര തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. ധര്‍ണ്ണ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സുഗുണന്‍ മുഖ്യപ്രഭാഷണം നടത്തി. നാരായണപൂജാരി, ഷിനോജ് റഹ്‌മാന്‍, സജീര്‍, ബാലന്‍, സമദ്, രഘു, അമീര്‍, രൂപേഷ്, സുമേഷ്, ബിജു, മുഹമ്മദ് ഗസാലി പ്രസംഗിച്ചു.
