കാസര്‍കോട്: സ്വാന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലി കേന്ദ്രസര്‍വ്വകലാശാലയില്‍ ആവേശകരമായി ആഘോഷിച്ചു.
കേന്ദ്രസര്‍വ്വകലാശാലയില്‍ നടന്ന ഹര്‍ഘര്‍ തിരംഗറാലി ആവേശം പകര്‍ന്നു. ഡോ. ബി ആര്‍ അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശീയപതാകയേന്തി അണിനിരന്നു. വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗൂര്‍, സ്റ്റുഡന്‍സ് ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, മറ്റു ഡീനുമാര്‍, വകുപ്പു മേധാവികള്‍, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, ഡോ. എസ് അന്‍ബഴകി, ഡോ. ജില്ലി ജോണ്‍. ഡോ. പി ശ്രീകുമാര്‍, ഡോ. സദാനന്ദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
