ന്യൂഡെല്‍ഹി: ജമ്മുകാശ്മീരിലെ ചഷോട്ടി മേഖലയില്‍ വ്യാഴാഴ്ച ഉച്ചക്കു ശേഷമുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായി ആശങ്കപ്പെടുന്നു. രക്ഷാസേന അപകട സ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹിമാലയത്തിലെ കിഷ്ട്‌വാര്‍ മാതാചന്ദി ക്ഷേത്രത്തിലേക്കു യാത്ര ആരംഭിക്കുന്നത് ചാഷോട്ടിയില്‍ നിന്നാണ്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നു തീര്‍ത്ഥാടകരെ ഇവിടെ നിന്നു ഒഴിപ്പിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു ക്ഷേത്ര തീര്‍ത്ഥാടനം നിറുത്തിവച്ചു. ജമ്മുകാശ്മീരിലെ ഉദംപൂര്‍ എം പിയും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്രസിംഗ് ജമ്മുകാശ്മീര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. പൊലീസ്, ആര്‍മി, പ്രകൃതിക്ഷോഭ രക്ഷാസേന എന്നിവരോടു രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതവും ശക്തവുമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.
