മംഗ്‌ളൂരു: മോഷ്ടിച്ച പശുക്കളെ കടത്തുകയായിരുന്ന ഇന്നോവ കാര്‍ ഓട്ടോ റിക്ഷയിലും വൈദ്യുതി തൂണിലും ഇടിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തെരച്ചില്‍.
ചിക്മംഗ്‌ളൂരു, മുദിഗരെയില്‍ നിന്നു മോഷ്ടിച്ച പശുക്കളെ മംഗ്‌ളൂരുവിലേയ്ക്ക് കടത്തുന്നതിനിടയിലാണ് അപകടം. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാര്‍ ഗുരുവായങ്കരയില്‍ എത്തിയപ്പോള്‍ ഓട്ടോയിലും വൈദ്യുതി തൂണിലും ഇടിച്ചു. എന്നിട്ടും കാര്‍ നിര്‍ത്തിയില്ല. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാര്‍ നിറുത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. പൊലീസ് പിന്തുടര്‍ന്നതോടെ പശു മോഷണസംഘം കാര്‍നിര്‍ത്തി. കാറിലുണ്ടായിരുന്ന മൂഡുബിദ്രി, സുവര്‍ണ്ണ നഗറിലെ ആരിഫി (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസ്വാന്‍(30), സയില്‍ (22)എന്നിവര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
