കാസര്‍കോട്: ചെങ്കല്ല് ലോറി ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ വ്യാപാരിക്കും സുഹൃത്തിനും ഗുരുതര പരിക്ക്. നീര്‍ച്ചാല്‍, മേലെ ബസാറിലെ ഫാന്‍സി ഷോപ്പ് ഉടമ പപ്പു എന്ന പ്രകാശന്‍ (36) സുഹൃത്തും നീര്‍ച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബദിയഡുക്ക, ചെടേക്കാല്‍ സ്വദേശി രതീഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വൈകുന്നേരം അഞ്ചുമണിയോടെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം.
ചെങ്കല്ല് ലോറി ഇടിച്ചതോടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന പ്രകാശനും രതീഷും റോഡില്‍ നിന്നു പുറത്തുവീണതിനാലാണ് വന്‍ അപകടം ഒഴിവായത്.
