കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി സി.കെ സുനില്‍ കുമാറിനെ നിയമിച്ചു. കാസര്‍കോട്ട് ഐ.പി.എസ് ഉദ്യോഗസ്ഥനെ എ.എസ്.പിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സുനില്‍ കുമാറിനെ കാഞ്ഞങ്ങാട്ടേക്ക് മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായ ബാബു പെരിങ്ങേത്തിനെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയായി മാറ്റിനിയമിച്ചു. കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് ബാബു പെരിങ്ങേത്തിനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി നിയമിച്ചത്.
