വാഷിങ്ടണ്‍: ഇന്ത്യക്കെതിരെയുള്ള അമിത നികുതി, റഷ്യ-ഉക്രെയിന്‍ ഏറ്റമുട്ടല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനും യുഎസ് പ്രസിഡന്റ് ട്രംപും ആഗസ്ത് 15ന് കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സി സിഎന്‍എന്‍ വെളിപ്പെടുത്തി. അലാസ്‌കയിലെ ആങ്കജി സൈനികത്താവളമായ ജോയിന്റ് ബേസ്യെല്‍മെന്‍ ഡോര്‍ഫ് റിച്ചാര്‍ഡ്‌സണിലാണ് കൂടിക്കാഴ്ചയെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ-ഉക്രയിന്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുകയെന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയാവുക എന്നറിയിരുന്നു. എന്നാല്‍ കിഴക്കന്‍ ഉക്രയിനിലെ ഭൂമി റഷ്യയ്ക്ക് വിട്ടു നല്‍കാന്‍ സെലന്‍സ്‌കി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ മുന്നോട്ട് വയ്ക്കുന്നത് ഈ ആവശ്യമായിരിക്കുമെന്ന് കരുതപ്പെടുന്നു. ‘ എന്റെ രാജ്യം ഞാന്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല, എനിക്ക് അങ്ങനെ ചെയ്യാന്‍ അവകാശവുമില്ല’ – ഉക്രയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
