കാസര്‍കോട്: പഞ്ചായത്ത് വാര്‍ഡ് വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ കാസര്‍കോടു ജില്ലയില്‍ വാര്‍ഡുകളുടെ എണ്ണം 725 ആയി ഉയര്‍ന്നു. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇത് 664 വാര്‍ഡുകളായിരുന്നു. വാര്‍ഡ് വിഭജനത്തോടെ 61 വാര്‍ഡുകള്‍ വര്‍ധിച്ചു. വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടവും തയ്യാറാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിലവിലുണ്ടായിരുന്ന 83 ബ്ലോക്ക് പഞ്ചായത്തു വാര്‍ഡുകള്‍ 92 ആയും 113 നഗരസഭാ വാര്‍ഡുകള്‍ 120 ആയും 17 ജില്ലാ പഞ്ചായത്തു വാര്‍ഡുകള്‍ 18 ആയും ഉയര്‍ന്നു. ജില്ലയിലെ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത് സംവിധാനങ്ങളിലെല്ലാം കൂടി കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു വരെ 877 വാര്‍ഡുകളുണ്ടായിരുന്നത് ഇപ്പോള്‍ 955 ആയി ഉയര്‍ന്നിട്ടുണ്ട്.
