കാസര്‍കോട്: കറന്തക്കാട് മുതല്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വരെ റോഡ് തകര്‍ന്നു കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബി.എം.എസ് നടത്തിയ ഉപരോധ സമരത്തിനിടയില്‍ നേരിയ സംഘര്‍ഷം. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതിനാല്‍ വന്‍ സംഘര്‍ഷം ഒഴിവായി. ബി.എം.എസ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച എയര്‍ലൈന്‍സ് ജംഗ്ഷനില്‍ നടത്തിയ റോഡ് ഉപരോധത്തിനിടയിലാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്.
ഉപരോധ സമരം ജില്ലാ പ്രസിഡണ്ട് ഉപേന്ദ്ര കോട്ടക്കണി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ വി ബാബു, ദിനേശ് ബംബ്രാണ, വിശ്വനാഥ ഷെട്ടി, ഹരീഷ് കുതിരപ്പാടി, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

