കാസര്‍കോട്: ദേശീയപാതയില്‍ ഇന്നോവ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ തലപ്പാടിയിലാണ് അപകടം. കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
