കാസര്‍കോട്: കാസര്‍കോട്, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നുള്ളിപ്പാടിയില്‍ യുവാവിനു കുത്തേറ്റു. തിരുവനന്തപുരം, ബാലരാമപുരം സ്വദേശി തൗഫീഖിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ നുള്ളിപ്പാടിയിലെ ബാറിനു സമീപത്തു വച്ചാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഉടന്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പരിക്കേറ്റ തൗഫീഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
