കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. ചീമേനി, പോത്താംക്കണ്ടം നങ്ങാരത്ത് ഹൗസില്‍ കരീമിന്റെ മകള്‍ ഷറഫു നാജിയ (19)യെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് യുവതിയെ കാണാതായതെന്നു സംശയിക്കുന്നതായി ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. യുവതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അതേസമയം പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ കഴിയുന്ന യുവാവിനൊപ്പം ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
