തളിപ്പറമ്പ്: കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പില്‍ പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളന്‍ കുഴി വീട്ടില്‍ സജേഷ് മാത്യു(28) പരിയാരം സെന്റ് മേരീസ് നഗറിലെ കൊച്ചുപറമ്പില്‍ വീട്ടില്‍ വിപിന്‍ ബാബു(27) എന്നിവരെയാണ് ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപം നടന്ന വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറില്‍ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എ യും പിടിച്ചെടുത്തു. തളിപ്പറമ്പും പരിസര പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്- എം.ഡി.എം.എ വില്‍പ്പനക്കാരാണെന്ന് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
