കാസർകോട്: ചെറുവത്തൂരിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെറുവത്തൂർ വെങ്ങാട്ട് പരേതനായ എംപി മാധവന്റെ ഭാര്യ കെ വി ഗൗരി(69) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടം. സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിനിടയിൽ നടന്നു പോവുകയായിരുന്ന ഗൗരിയെ ഇടിച്ചിടുകയായിരുന്നു. ഉടൻതന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. ഉച്ചക്ക് രണ്ടു മണിയോടെ മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ: കെ വി വിനോദ്, കെ വി വിനീത. മരുമക്കൾ: ലതിക (ഒഴിഞ്ഞവളപ്പ്), പ്രകാശൻ (.കുഞ്ഞിമംഗലം ). സഹോദരൻ പരേതനായ കുമാരൻ.
