കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി പൊലീസ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന തിങ്കളാഴ്ച ആരംഭിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ തലേന്ന് വരെ പരിശോധന തുടരും. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്കു പുറമെ ട്രെയിനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, തന്ത്ര പ്രധാന സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലും പ്രത്യേക പരിശോധനകളും നിരീക്ഷണവും ഏര്‍പ്പെടുത്തും. ലോഡ്ജുകളിലും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പൊലീസിന്റെ പരിശോധനയും നിരീക്ഷണവും ഉണ്ടാകും.
അതേ സമയം വിദ്യാനഗര്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിന പരേഡിന്റെ പരിശീലനം നടന്നുവരുന്നു.
