ചെന്നൈ: സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത തനിക്ക് കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ഷക്കീല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സു തുറന്നത്. “പണ്ട് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ ചിത്രങ്ങളായിരുന്നു പുരുഷന്മാര്‍ക്ക് ഉണ്ടായിരുന്ന ഏക എന്റര്‍ടൈന്‍മെന്റ്. എനിക്കതില്‍ വിഷമം ഇല്ല”-അഭിമുഖത്തില്‍ ഷക്കീല പറയുന്നു. ‘തമിഴില്‍ ‘കുക്ക് വിത്ത് കോമാളി’ എന്നൊരു ഷോ ചെയ്തിട്ടുണ്ട്. അതോടെ എന്റെ ടോട്ടല്‍ ഇമേജ് ചേയ്ഞ്ച് ആയി. അവരെല്ലാം അമ്മായെന്നു വിളിച്ചു. ജീവിതത്തില്‍ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പോകുമ്പോള്‍ അടുത്തത്. പക്ഷെ അതൊരു ഹാബിറ്റല്ല. എപ്പോഴും ഒരാളെ ഉണ്ടാവുകയുള്ളു. ഇപ്പോള്‍ പ്രണയമുണ്ട്. എല്ലാ കാലത്തും ഒരു ബോയ്ഫ്രണ്ട് മാത്രമെ ഉണ്ടാകു. ആ ആള്‍ പോയതിനു ശേഷം മാത്രമേ അടുത്തത് നോക്ക”-ഷക്കീല അഭിമുഖത്തില്‍ മനസ്സ് തുറന്നു.
