കാസര്‍കോട്: മഞ്ചേശ്വരം, ഹൊസങ്കടി- ആനക്കല്ല് റോഡില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേയ്ക്ക് മരം പൊട്ടി വീണു. പിക്കപ്പ് വാനിനും സ്‌കൂട്ടറിനും നാശം. ചൊവ്വാഴ്ച രാവിലെ ഹളസിനക്കട്ടെ എന്ന സ്ഥലത്താണ് അപകടം. ഹൊസങ്കടി ഭാഗത്തേയ്ക്ക് വരികയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഭാഗ്യത്തിനു ആളപായം ഉണ്ടായില്ല.
ഹൊസങ്കടി ആനക്കല്ല് റോഡില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാര്‍ക്ക് പരാതി ഉണ്ടായിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ അപകടത്തിനു ഇടയാക്കിയതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
