കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മിയാപദവ്, ബേരിക്കയിലെ മുഹമ്മദ് ഷാഫി (27)യെ ആണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ഭര്‍ത്താവിനെ കാണാതായതെന്ന് ഭാര്യ അലിമത്ത് സഗാദിയ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷാഫി ബംഗ്‌ളൂരുവില്‍ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
