കാസര്‍കോട്: രണ്ടുവ്യത്യസ്ത സംഭവങ്ങളിലായി എം ഡി എം എയുമായി രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. പേരാല്‍ കണ്ണൂര്‍, കട്ടനാടി ഗ്രൗണ്ടിനു സമീപത്തു താമസിക്കുന്ന മുഹമ്മദ് നവാസി (24)നെ ശനിയാഴ്ച രാത്രി 10 മണിയോടെ കുമ്പള ഹോളിഫാമിലി സ്‌കൂളിനു സമീപത്തെ കഞ്ചിക്കട്ട റോഡില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ പി കെ ജിജേഷ് ആണ് അറസ്റ്റു ചെയ്തത്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് നവാസിന്റെ ദേഹപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
കോയിപ്പാടി, കൊപ്പളം, വാട്ടര്‍ ടാങ്കിനു സമീപത്തെ മുഹമ്മദ് റഫീഖി (30)നെ ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ഭാസ്‌ക്കര നഗറില്‍ വച്ചാണ് എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്. പ്രതിയില്‍ നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 0.180 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
