കാസര്‍കോട്: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയര്‍ത്തണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പെരിയ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുക, പെരിയ ബസാര്‍ മുതല്‍ ചെക്കിപ്പള്ളം വരെ തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, പെരിയ സി എച്ച് സിയില്‍ രാത്രികാല കിടത്തി ചികിത്സ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ഏരിയാ സെക്രട്ടറി സുനു ഗംഗാധരന്‍, ബിന്ദു, സുനിത, എം മോഹനന്‍, മോഹനന്‍ നെല്ലിക്കുന്ന് സംസാരിച്ചു. ആദ്യകാല പ്രവര്‍ത്തക പി നാരായണിയെ ആദരിച്ചു. ശോഭ ബാലന്‍ ആധ്യക്ഷം വഹിച്ചു. പെരിയ വില്ലേജ് സെക്രട്ടറിയായി എം വി സുമ, പ്രസിഡണ്ടായി ശാന്ത ചെക്കിപ്പള്ളം, ട്രഷറര്‍ ആയി കെ വി ലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു.
കല്യോട്ട് വില്ലേജ് സെക്രട്ടറിയായി പി സി ഗിരിജ, പ്രസിഡണ്ടായി ഉമ, ട്രഷറര്‍ ആയി നാരായണി എന്നിവരെ തെരഞ്ഞെടുത്തു.
