കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ നിന്ന് കവര്‍ന്ന ബൈക്ക് ആക്രിക്കടയില്‍ കണ്ടെത്തി. മോഷ്ടാവ് തൃക്കരിപ്പൂര്‍ പേക്കടം സ്വദേശി സി ഇസ്മായില്‍ സീതിരകത്തി(39)നെ ചന്തേര പൊലീസ് പിടികൂടി. മാട്ടൂല്‍ സ്വദേശി മുഫീദ് മുസ്തഫയുടെ പാഷന്‍ പ്രൊ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണ സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് കാണാതായ ബൈക്ക് തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ആക്രിക്കടയില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. 15,000 രൂപ വരുന്ന ബൈക്ക് ആക്രിവിലയ്ക്ക് വിറ്റതായും കണ്ടെത്തി.
