ബന്ത(യു.പി): മൂന്നു മക്കളെ ശരീരത്തോട് ചേര്‍ത്തു കെട്ടിവച്ച ശേഷം പുഴയില്‍ ചാടിയ മാതാവും മക്കളും മുങ്ങി മരിച്ചു. ഉത്തര്‍ പ്രദേശിലെ ബന്ത ജില്ലയിലെ റിസൗരയില്‍ ഇന്നലെ(ശനി)യാണ് ദാരുണ സംഭവമുണ്ടായത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കേറ്റമാണ് കാരണമെന്നു പറയുന്നു. റീന, മക്കളായ ഹിമാന്‍ഷു(9), അന്‍ഷി (5), പ്രിന്‍സ് (3) എന്നിവരാണ് ആത്മഹത്യ ചെയ്തത്. അഖിലേഷാണ് റീനയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാത്രി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. രാത്രി തന്നെ ആരുമറിയാതെ റീന മൂന്നു മക്കളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങി. ശനിയാഴ്ച രാവിലെ ഭാര്യയെയും മക്കളെയും കാണാതായതു അഖിലേഷ് ബന്ധുക്കളെ അറിയിച്ചു. അവര്‍ തിരച്ചില്‍ തുടങ്ങുകയും ഒടുവില്‍ പൊലീസ് മുങ്ങല്‍ വിദഗ്ദ്ധരെ കൊണ്ടുവന്നു കനാലില്‍ നടത്തിയ തിരച്ചിലില്‍ ആറുമണിക്കൂറിനു ശേഷം പരസ്പരം ബന്ധിച്ച നിലയില്‍ നാലു മൃതദേഹങ്ങളും കരക്കെത്തിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
