ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭാര്യ ഭര്‍ത്താവിനെ കൊന്നു; ഐഡിയ കണ്ടെത്തിയത് യൂ ട്യൂബ് നോക്കി

തെലങ്കാന: ഭര്‍ത്താവിനെ ചെവിയില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്തി. ഭാര്യയും കാമുകനും പിടിയില്‍. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ഭര്‍ത്താവ് സമ്പത്തിനെ ഭാര്യ രമാദേവിയും കാമുകന്‍ കരേയ്യയും, അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.
പ്രദേശത്തെ ലൈബ്രറിയില്‍ തൂപ്പുകാരനായിരുന്നു സമ്പത്ത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും രമാദേവി പറഞ്ഞതായി പൊലീസ് അറിയിച്ചു. രമാദേവിക്ക് ഈ ബന്ധം ഒഴിവാക്കാന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് 50 കാരനായ രാജയ്യയുമായി യുവതി സൗഹൃദത്തിലായത്. ഇതോടെ സമ്പത്തിനെ ഇല്ലാതാക്കാന്‍ വഴികള്‍ തേടി. അങ്ങനെയാണ് യൂ ട്യൂബില്‍ വീഡിയോകള്‍ തിരഞ്ഞത്. കീടനാശിനി ചെവിയില്‍ ഒഴിച്ച് ഒരാളെ കൊല്ലുന്ന രീതി ഇതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം കാമുകനോട് പറഞ്ഞ് പദ്ധതി ആസൂത്രണം ചെയ്തു.
രാജയ്യയും സുഹൃത്തും ചേര്‍ന്ന് സമ്പത്തിനെ മദ്യം നല്‍കി മയക്കി. പിന്നീട് ചെവിയില്‍ കീടനാശിനി ഒഴിക്കുകയായിരുന്നു. അതേസസമയം സംശയം തോന്നാതിരിക്കാന്‍ രമാദേവി പിറ്റേന്ന് പൊലീസില്‍ സമ്പത്തിനെ കാണാനില്ലെന്ന പരാതി നല്‍കി. മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയപ്പോള്‍ രമാദേവി പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണ് സംശയം ഉയര്‍ത്തിയത്. കൂടാതെ മകന്‍ മരണത്തില്‍ സംശയം ഉന്നയിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കീടനാശിനി അകത്തു ചെന്നാണെന്നും വ്യക്തമായി. രമാദേവിയുടെ സെര്‍ച്ച് ഹിസ്റ്ററി, കോള്‍ റെക്കോര്‍ഡുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ പൊലീസ് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

Telangana Women Kills Husband By pouring Pesticide in Ear, she saw it on YouTube

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page