ബംഗളൂരു: ബംഗളൂരു റെയില്‍വെ മെട്രോ യെല്ലോ ലൈന്‍ പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഇതോടെ ബംഗളൂരുവിലെ യെല്ലോ ലൈന്‍ റയില്‍പാത ശൃംഖലയുടെ ദൈര്‍ഘ്യം 96 കിലോ മീറ്ററായി ഉയര്‍ന്നു. ബംഗളൂരു -ബെല്‍ഗാവി വന്ദേഭാരത് എക്‌സ്പ്രസ് ചടങ്ങില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. അമൃത്‌സര്‍- ശ്രീ മാതാ വൈഷ്‌ണോദേവി ഖാത്രി, അജ്‌നി (നാഗപ്പൂര്‍)-പൂനെ വന്ദേഭാരത് ട്രയിനുകള്‍ക്കു ചടങ്ങില്‍ ഓണ്‍ലൈനില്‍ അദ്ദേഹം പച്ചക്കൊടി കാണിച്ചു. ബംഗളൂര്‍ വന്ദേ ഭാരതില്‍ യാത്ര ചെയ്ത് ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി അദ്ദേഹം വീക്ഷിച്ചു.
ഇന്ന് ഉദ്ഘാടനം ചെയ്ത ബംഗളൂര്‍ മെട്രോ റയില്‍വേ യെല്ലോ ലൈന്‍ രണ്ടാം ഘട്ടത്തിന് 19 കിലോ മീറ്റര്‍ നീളമുണ്ട്. ഈ ദൂരത്തിനിടയില്‍ 16 റെയില്‍വേ സ്‌റ്റേഷനുകളുമുണ്ട്.ഇലക്ട്രോണിക് സിറ്റി ജീവനക്കാരുടെ യാത്രാ സൗകര്യം ലക്ഷ്യമാക്കി സ്ഥാപിച്ച യെല്ലോ ലൈന്‍ മെട്രോക്ക് 7160 കോടി രൂപ ചെലവായി.
