കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ട മധ്യവയസ്‌കനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട തിരുവല്ല തടിയൂര്‍ സ്വദേശി എംജി ജോണിനെയാണ് അവശനിലയില്‍ ഞായറാഴ്ച രാവിലെ രണ്ടാംപ്ലാറ്റുഫോമില്‍ കണ്ടെത്തിയത്. കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ആള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാസര്‍കോട് ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടില്‍ നിന്നും പുറപ്പെട്ടു.
