കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാസര്‍കോട് സി.എച്ച് സെന്ററിന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഫണ്ട് കൈമാറി.
പരിശുദ്ധ റമളാന്‍ മാസത്തിലെ സി.എച്ച് സെന്റര്‍ ദിനത്തിന്റെ ഭാഗമായി മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച ഫണ്ടാണ് കൈമാറിയത്. കാസര്‍കോട്ട് നടന്ന ചടങ്ങ് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍,സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരീം സിറ്റിഗോള്‍ഡിന് ഫണ്ട് കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, മണ്ഡലം സെക്രട്ടറി ടി.എം ഇഖ്ബാല്‍, ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്,കെ.ബി കുഞ്ഞാമു,ഹാഷിം കടവത്ത്, സി.എ അബ്ദുല്ലക്കുഞ്ഞി, കെ.പി അബ്ബാസ്, പി.ഡി നൂറുദ്ധീന്‍, ജലീല്‍ എരുതുംകടവ്, അന്‍വര്‍ ചേരങ്കൈ, അന്‍വര്‍ ഓസോണ്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി, ഹാരിസ് ബെദിര, ഹാഷിര്‍ മൊയ്തീന്‍, സലീം ചേരങ്കൈ, എം.എസ് ഹമീദ്, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഹനീഫ കട്ടക്കാല്‍, ഖാലിദ് പച്ചക്കാട്, ഹാരിസ് ബ്രദേഴ്‌സ്, സര്‍ഫ്രാസ് പട്ടേല്‍, ഷാഫി ചെര്‍ക്കള, ശക്കീല്‍ എരിയാല്‍, ജലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
