കാസര്‍കോട്: 2013ല്‍ തറക്കല്ലിട്ട് നിര്‍മ്മാണമാരംഭിച്ച ഉക്കിനടുക്കയിലെ കാസര്‍കോടു മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലം പോലും ക്ലാസ് ആരംഭിക്കാത്തതു സംസ്ഥാന സര്‍ക്കാരിന്റെ കാസര്‍കോടു ജില്ലയോടുള്ള താല്‍പ്പര്യത്തിന്റെ തെളിവാണെന്നു ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍ കുമാര്‍ പരിഹസിച്ചു.
12 വര്‍ഷം പണിഞ്ഞിട്ടും പണി തീര്‍ക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ കാര്യക്ഷമതയെ പ്രസ്താവനയില്‍ അദ്ദേഹം അപലപിച്ചു. ഇക്കാര്യത്തില്‍ ഇതേ നിലപാടു തന്നെ തുടരാനാണു സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
