കാസര്‍കോട്: ബസില്‍ കാസര്‍കോട് ഭാഗത്തേയ്ക്ക് പോയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കുമ്പഡാജെ പൈസേരി ഹൗസിലെ കെറഗന്റെ മകന്‍ പി നാഗേഷി(33)നെയാണ് കാണാതായത്. ഈമാസം നാലിന് വൈകുന്നേരം കാസര്‍കോട് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ബന്ധുവീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സഹോദരന്‍ രാജേഷ് ബദിയടുക്ക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തയും യുവാവിനെ കാണാതായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കൂലിപ്പണിക്കാരനാണ് കാണാതായ നാഗേഷ്.
