ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കല്യാണം കുഴിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു രണ്ടുതവണ വില്‍പ്പന നടത്തിയ അഞ്ചുപേരെ സി ബി ഐ അറസ്റ്റു ചെയ്തു. മനുഷ്യക്കടത്ത് സംഘത്തിന്റെ ചതിയാണോ ഇതെന്നു അധികൃതര്‍ സംശയം പ്രകടിപ്പിച്ചു.
ഭരത്കുമാര്‍, ജഗദീഷ് കുമാര്‍, മെനഡവുബന്‍, രത്താറാം, ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 2023 ആഗസ്റ്റ് ഒന്‍പതിനു വീട്ടില്‍ നിന്നു ട്യൂഷനു പോവുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പശ്ചിമ ബംഗാളിലെ ബര്‍ദാമന്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. രാജസ്ഥാനിലെ പാലിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി ബി ഐ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാര്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയി…
[12:04 PM, 8/10/2025] karavalmedia: മനുഷ്യക്കടത്തെന്നു സംശയം: പശ്ചിമ ബംഗാളില്‍ നിന്നു തട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാജസ്ഥാനില്‍ വിവാഹമെന്ന മറവില്‍ രണ്ടു തവണ വിറ്റു; 5 പേര്‍ സിബിഐ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കല്യാണം കുഴിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു രണ്ടുതവണ വില്‍പ്പന നടത്തിയ അഞ്ചുപേരെ സി ബി ഐ അറസ്റ്റു ചെയ്തു. മനുഷ്യക്കടത്ത് സംഘത്തിന്റെ ചതിയാണോ ഇതെന്നു അധികൃതര്‍ സംശയം പ്രകടിപ്പിച്ചു.
ഭരത്കുമാര്‍, ജഗദീഷ് കുമാര്‍, മെനഡവുബന്‍, രത്താറാം, ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 2023 ആഗസ്റ്റ് ഒന്‍പതിനു വീട്ടില്‍ നിന്നു ട്യൂഷനു പോവുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പശ്ചിമ ബംഗാളിലെ ബര്‍ദാമന്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. രാജസ്ഥാനിലെ പാലിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി ബി ഐ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാര്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് അന്വേഷണം ആരംഭിച്ചത്. 2024 ഫെബ്രുവരി 16ന് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു.
ആദ്യം പശ്ചിമബംഗാള്‍ ലോക്കല്‍ പൊലീസും തുടര്‍ന്ന് പശ്ചിമബംഗാള്‍ സി ഐ ഡിയുമാണ് കേസ് അന്വേഷിച്ചത്. പൊലീസ് അന്വേഷണത്തില്‍ അസംതൃപ്തയായ കാണാതായ പെണ്‍കുട്ടിയുടെ മാതാവ് പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തട്ടിയെടുത്ത സംഘം കുട്ടിയെ രാജസ്ഥാനിലെ പാലിയില്‍ എത്തിച്ചു പ്രതിഫലം വാങ്ങി കുട്ടിയുടെ ജനനതീയതിയില്‍ കൃത്രിമം കാണിച്ചു ഒരാള്‍ക്കു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നുവെന്നു കണ്ടെത്തി. അതിനുശേഷം പെണ്‍കുട്ടിയെ സംഘം വീണ്ടും തട്ടിക്കൊണ്ടു പോയി മറ്റൊരാള്‍ക്കും വിവാഹമെന്ന പേരില്‍ വില്‍ക്കുകയായിരുന്നുവത്രെ.