കാസർകോട്: മൊഗ്രാൽപുത്തൂർ കല്ലങ്കൈയിൽ പിക്കപ്പ് മറിഞ്ഞു 14 മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു. കുമ്പള കോയിപ്പാടി കടപ്പുറത്തെ വേണു , മഹേഷ്, മാധവൻ, ഉവൈസ് , മണി, രാജേഷ്, സതീശൻ , വേണു, സായൂജ്, പ്രമേഷ് ,ബാബു , ഉമേശന്‍, കൃഷ്ണൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലുപേർക്കു സാരമായി പരിക്കേറ്റിട്ടുണ്ടെന്നറിയുന്നു. സന്ധ്യക്കു ഏഴരയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു നാട്ടുകാർ ആശുപത്രിക്കടുത്തു തടിച്ചു കൂടിയിട്ടുണ്ട്. കാസർകോട് മത്സ്യ ബന്ധനത്തിനു ശേഷം കസബ അഴിമുഖത്ത് തോണി അടുപ്പിച്ചു നാട്ടിലേക്കു പിക്കപ്പിൽ മടങ്ങുകയായിരുന്നു ഇവർ. മൊഗ്രാൽ പുത്തൂരിന് അടുത്തെത്താറായ പിക്കപ്പ് കല്ലങ്കൈ ഹൈവേയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
