മംഗളൂരു: കേരളത്തിലും കര്‍ണാടകയിലും 30 ലധികം മോഷണ കേസുകളില്‍ പ്രതിയായ തൃശൂര്‍ വിയ്യൂര്‍ സ്വദേശിയെ കര്‍ണാടക പൊലീസ് പിടികൂടി. 41 കാരനായ പിഎ ഇല്യാസിനെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇല്യാസിനെതിരെ പുത്തൂര്‍ ടൗണ്‍, ഉപ്പിനങ്ങാടി, ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കേരളത്തിലെ തൃശൂര്‍, മലപ്പുറം ജില്ലകളിലായി 20 ലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പുത്തൂര്‍ സബ് ഡിവിഷന്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഉപ്പിനങ്ങാടി പിഎസ്‌ഐ കൗശിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
