കാസർകോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ദേശീയ വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് എ വി ഹരിഹരസുതന്‍ പതാക ഉയര്‍ത്തി. വനിതാ വിംഗ് പ്രസിഡന്റ് രതിദേവി, യൂത്ത് വിംഗ് പ്രസിഡന്റ് മാഹിന്‍ കല്ലട്ര, യൂസഫ് റൊമാന്‍സ്, പി കെ ജയന്‍, പി വി ഉമേശന്‍, ഷാഫി അലങ്കാര്‍, കരീം നാലാം വാതുക്കല്‍, ഉമറുല്‍ ഫാറൂഖ്, വിജയന്‍ കെ കെ പ്ലാസ, ഹമീദ് കുണ്ടടുക്കം, വിശാല, വത്സല സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച സ്വാഗതവും ട്രഷറര്‍ മുനീര്‍ നന്ദിയും പറഞ്ഞു. തുടർന്ന് വ്യാപാരികള്‍ നഗര ശുചീകരണം നടത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും എത്തിയ ഉപഭോക്താക്കള്‍ക്ക് മധുര പലഹാരവും വിതരണം ചെയ്തു.
