പി.പി.ചെറിയാൻ
മെസ്‌ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ ഓഗസ്റ്റ് 9-ന് ആരംഭിക്കും .മെസ്‌ക്വിറ്റിലെ ഇൻഡോർ സോക്കർ വേൾഡിൽ വെചു നടക്കുന്ന ഈ കായിക മാമാങ്കം. രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 7 മണി വരെ നീണ്ടുനിൽക്കും.ടൂർണമെന്റിൽ ആകെ ഏഴ് ടീമുകളാണ് പങ്കെടുകുന്നത്
മികച്ച ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആവേശം ഒട്ടും ചോരാതെ ഓരോ മത്സരങ്ങളും പൂർത്തിയാക്കും കാണികളുടെ ആർപ്പുവിളികളും ആരവങ്ങളും കളിക്കാർക്ക് ആവേശം പകരുമെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം കളിക്കാരെ പ്രോത്സാഹിപ്പിക്കാനെത്തിചേരുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്നും സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്







