മംഗളൂരു: ഓട്ടോറിക്ഷയില്‍ 2 കിലോ കഞ്ചാവ് കടത്തി വില്‍പന നടത്താന്‍ ശ്രമിച്ച വാമഞ്ചൂര്‍ സ്വദേശി മംഗളൂരുവില്‍ പിടിയിലായി. 35 കാരനായ ബദ്റുദ്ദീന്‍ ആണ് പിടിയിലായത്. മംഗളൂരു റൂറല്‍ പൊലീസ് പരിധിയിലെ മംഗള ജ്യോതി ജംഗ്ഷന് സമീപം ഓട്ടോറിക്ഷയില്‍ കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു ബദ്റുദ്ദീന്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു റൂറല്‍ ഇന്‍സ്‌പെക്ടര്‍ ഇആര്‍പി ഗവിരാജുവിന്റെ നേതൃത്വത്തില്‍ പൊലീസെത്തി കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ്, 20,000 രൂപ, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. ഓട്ടോയും കസ്റ്റഡിയിലെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ ഡി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ കമലാക്ഷ, ശശിധര്‍, ശങ്കരപ്പ, കോണ്‍സ്റ്റബിള്‍മാരായ സിക്കന്ദര്‍, ബീരേന്ദ്ര, പ്രദീപ് എന്നിവരും കഞ്ചാവ് പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
