കാസര്‍കോട്: ബസ് സ്‌റ്റോപ്പും, ബസ് ഷെള്‍ട്ടറും സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതുമൂലം യാത്രക്കാര്‍ വിഷമിക്കുന്നു. മൊഗ്രാല്‍ ടൗണില്‍ ഇത് പതിവായി ഗതാഗത തടസ്സത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ബസ്സുകള്‍ അടിപ്പാതയ്ക്ക് സമാനമായി നിര്‍ത്തിയിടുന്നത് മൂലം സര്‍വീസ് റോഡിലെ ഗതാഗത തടസ്സത്തിന് ഇടയാവുന്നു. സ്‌കൂള്‍ റോഡ് യാത്രയും തടസ്സമാകുന്നുവെന്നു പരാതിയുണ്ട്.
കഴിഞ്ഞവര്‍ഷം വാര്‍ഡ് മെമ്പറും, സന്നദ്ധസംഘടനകളും കുമ്പള പോലീസില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചുകാലം ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിച്ചിരുന്നു. യാത്രക്കാര്‍ ബസ് സ്‌റ്റോപ്പുകളില്‍ ബസ് കാത്തുനില്‍ക്കാന്‍ പോകാത്തതും പ്രശ്‌നപരിഹാരത്തിന് തടസ്സമാവുന്നുണ്ടെന്നു പറയുന്നു. യാത്രക്കാര്‍ നില്‍ക്കുന്നടുത്താണ് ബസ്സുകള്‍ നിര്‍ത്തുകയെന്ന് ബസ് ഡ്രൈവര്‍മാരും പറയുന്നുണ്ട്.
