കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കും. സ്വാഗതസംഘം രക്ഷാധികാരികളായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, എ.കെ.പി.എ സംസ്ഥാന വൈ. പ്രസിഡണ്ട് സജീഷ് മണി എന്നിവരെ തെരഞ്ഞെടുത്തു. എ.കെ.പി.എ ജില്ലാ പ്രസി. ടി.വി. സുഗുണന്‍(ചെയ.), വി.എന്‍. രാജേന്ദ്ര(കണ്‍.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
യോഗം മുനി. ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. സജീഷ് മണി, സി.കെ. ആസിഫ്, ഫസലുറഹ്‌മാന്‍, ഹരീഷ് പാലക്കുന്ന്, അനൂപ് ചന്തേര, രാജീവന്‍ രാജപുരം, ശ്രീജിത്ത് നീലായി, ബി.എ. ഷെരീഫ്, രതീഷ് രാമു, അനില്‍ കാമലോന്‍, രമേശന്‍ മാവുങ്കാല്‍, എം.കെ.സണ്ണി, അപ്പണ്ണ, നീലേശ്വരം, ദിനേശന്‍ ഒളവറ, എന്‍.എ. ഭരതന്‍, എന്‍.വി. മനോഹരന്‍, വി.എന്‍. രാജേന്ദ്രന്‍, എന്‍.കെ. പ്രജിത്ത് പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ട്രേഡ് ഫെയര്‍, ഫോട്ടോ പ്രദര്‍ശനം, ഫോട്ടോഗ്രാഫി മത്സരം, പ്രതിനിധി സമ്മേളേം, പൊതുസമ്മേളനം ഉണ്ടാവും.
