കാസർകോട്: കുഡ്‌ലു, കമ്പാറിലെ ഇൻഡസ് ടവറിൽ പ്രവർത്തിക്കുന്ന ഐഡിയ ടവറിനോട് ചേർന്നുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന 40 ബാറ്ററികൾ മോഷണം പോയതായി പരാതി. ജുലായ് 26 നും 29 നുമിടയിലുള്ള സമയത്താണ് മോഷണം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ കമ്പാറിലെ കെ. വിജയന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയിൽ പറഞ്ഞു
