കാസര്‍കോട്: കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ കുട്ടികളെ പള്ളിക്കര ബീച്ചില്‍ കണ്ടെത്തി. കൊല്ലം മണക്കാട് സ്വദേശികളായ നാലു ആണ്‍കുട്ടികളെ ബേക്കല്‍ പൊലീസാണ് കണ്ടെത്തിയത്. കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി ബിവി വിജയ ഭാരത് റെഡ്ഡിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് ജില്ലയിലുടനീളം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബേക്കല്‍ ഡിവൈ എസ് പി വിവി മനോജ്, ഇന്‍സ്പെക്ടര്‍ ശ്രീദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ടൂറിസം പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടികളെ ശനിയാഴ്ച ഉച്ചയോടെ പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളെ സുരക്ഷിതമായി ചൈല്‍ഡ് ലൈനിന് കൈമാറി.
