കാസര്‍കോട്: കോയമ്പത്തൂര്‍-കണ്ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിനുകള്‍ മംഗലാപുരം വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്നു റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റോട്ട് കാസര്‍കോട്ട് പറഞ്ഞു. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പരശുരാം എക്‌സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂര്‍ വെറുതെ പിടിച്ചിടുന്നത് ഒഴിവാക്കണം. വൈകിട്ട് ഏഴര കഴിഞ്ഞാല്‍ കാസര്‍കോട്ടു നിന്നു ഷൊര്‍ണൂരിലേക്കു ട്രെയിനില്ലാത്ത അവസ്ഥയാണ്.
കണ്ണൂരില്‍ നിര്‍ത്തിയിടുന്ന 11 ട്രെയിനുകളില്‍ രണ്ടെണ്ണം മഞ്ചേശ്വരം വരെ പോയി മടങ്ങാനുളള സംവിധാനമേര്‍പ്പെടുത്തണമെന്നും പാസഞ്ചര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഓട്ടോ പാര്‍ക്കിംഗ് ഏരിയയുടെയും ശോച്യാവസ്ഥയും എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലപ്രശ്‌നവും പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു. ലിഫ്റ്റ് പണി പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുന്നയിച്ചു.
അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. പ്രശാന്ത് കുമാര്‍, നാസര്‍ ചെര്‍ക്കളം, നിസാര്‍ പെര്‍വാഡ്, ഷഫീഖ് തെരുവത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Excellent 👌