കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു കരാറുകാരൻ തള്ളിയിട്ട വ്യാപാരി മരിച്ചു
കാസർകോട്: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു കരാറുകാരൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു. വെള്ളിക്കോത്ത്, പെരളത്തെ റോയ് ജോസ്ഫ് ഏഴുപ്ലാക്കൽ(45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്ത് മൂന്നിന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് റോയി ജോസഫിനെ മാവുങ്കാൽ , മൂലക്കണ്ടത്തു പണിയുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു തള്ളിയിട്ടത്. സംഭവത്തിൽ കരാറുകാരനായ പുല്ലൂരിലെ നരേന്ദ്രനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മരണം സംഭവിച്ചതോടെ കേസ് കൊലക്കുറ്റത്തിനാകുമെന്ന് പൊലീസ് പറഞ്ഞു. മഡിയനിൽ അലൂമിനിയം …
Read more “കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു കരാറുകാരൻ തള്ളിയിട്ട വ്യാപാരി മരിച്ചു”