നീലേശ്വരം: നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസന കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സ്റ്റേഷന്‍ സന്ദര്‍ശിച്ച പാലക്കാട് ഡിവിഷന്‍ മാനേജര്‍ക്ക് റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ടു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിവേദനം നല്‍കി. പല ട്രെയിനുകള്‍ക്കും നിലവില്‍ നീലേശ്വരത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ കിഴക്കന്‍ മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴ് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ യാത്രാ ദുരിതം അനുഭവിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് നീ ലേശ്വരത്തു സ്റ്റോപ്പ് അനുവദിക്കണം. ചെന്നൈ മെയിലിനും സ്റ്റോപ്പ് വേണം. പ്ലാറ്റ്‌ഫോം വികസിപ്പിക്കണം. പ്ലാറ്റ്‌ഫോമിന് മുഴുവന്‍ മേല്‍ക്കൂര സ്ഥാപിക്കണം. റെയില്‍വെയുടെ വെള്ളക്കെട്ട് ഒഴിവാക്കണം. അതിനു റെയില്‍വെയുമായി സഹകരിക്കാമെന്നു ചെയര്‍പേഴ്‌സണ്‍ സന്നദ്ധത അറിയിച്ചു. വൈസ്‌ചെയര്‍മാന്‍ പി.പി. മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍ പി.വത്സല, ടി.കെ.അനീഷ്, ശൈലേഷ് ബാബു, കെ.സതീശന്‍, സി.മോഹനന്‍ എന്നിവരുമുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ നവീകരണം ഈ മാസമാരംഭിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റോട്ട് പറഞ്ഞു. പ്ലാറ്റ്‌ഫോമിനും എഫ്.സി.ഐക്കും ഇടയിലുള്ള മലിനജനം ഒഴിവാക്കുന്നതിന് എഫ്.സി.ഐ യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യും. ഡിവിഷണല്‍ റെയില്‍വേ മാനേജറെ എന്‍.ആര്‍.ഡി.സി ഭാരവാഹികള്‍ സ്വീകരിച്ചു. അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, ഡിവിഷണല്‍ കമേര്‍ഷ്യല്‍ മാനേജര്‍ അരുണ്‍ തോമസ്, ഓപ്പറേഷന്‍സ് മാനേജര്‍ ബാലമുരളി, വര്‍ക്ക്‌സ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംഘത്തെ എന്‍.ആര്‍.ഡി .സി പ്രസിഡന്റ് എന്‍. സദാശിവന്‍, സെക്രട്ടറി എം. വിനീത്, വൈ. പ്രസിഡണ്ട് പി.യു ചന്ദ്രശേഖരന്‍, ജോ. സെക്ര. കെ. ബാബുരാജ്, ട്രഷ.സി.എം സുരേഷ് കുമാര്‍, എം. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
