കാസര്‍കോട്: തദ്ദേശീയ ജനതയുടെ അന്തര്‍ദ്ദേശീയ ദിനാഘോഷവും ജനഗല്‍സ
(ജനങ്ങളുടെആഘോഷം) പ്രോജക്ടിന്റെ ഉദ്ഘാടനവും നാളെയും മാറ്റന്നാളുമായി കുറ്റിക്കോലില്‍ നടക്കും.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും.
എം.എല്‍.എ.സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍.എം.പി, എം.എല്‍.എ.മാരായ എ.കെ.എം.അഷറഫ്, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എച്ച്.ദിനേശന്‍.ഐഎ.എസ്ആമുഖഭാഷണവും, സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ഡോ.ബി. ശ്രീജിത്ത് പദ്ധതി വിശദീകരണവുംനടത്തും. തുടര്‍ന്ന് ഗോത്രകലയായ മംഗലം കളിയുടെ അവതരണം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തദ്ദേശീയ വിഭാഗത്തിലെ കവിതകളുടെ അവതരണം നടക്കും. ആഗസ്ത് 9 ന് രാവിലെ 9.30. ന് ജനഗല്‍സ-തദ്ദേശീയ കലാരൂപങ്ങളുടെ അവതരണം നടക്കും. ജനഗല്‍സ സംസ്ഥാന തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ എംഎല്‍.എ എം.രാജഗോപാലന്‍ നിര്‍വ്വഹിക്കും.
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ ഗോത്ര വിഭാഗങ്ങളില്‍ എഴുപത് വയസ്സിനു മുകളിലുള്ള ഊര് മൂപ്പന്‍മാരായ അമ്പത് പേരെ ആദരിക്കും.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യ.എം. അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മുരളി പയങ്ങാനം, ധന്യ.എം,
സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ റീന.സി, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍, എഡിഎംസി കിഷോര്‍ കുമാര്‍, പി.ആര്‍.ഒ കെ അമ്പിളി സംബന്ധിച്ചു.
